മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചതായ പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഒമാനിലെ എല്ലാ വിമാനത്താവളങ്ങളും ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
കൊറോണ പ്രതിരോധത്തിന് ഹെലികോപ്ടറിൽ മരുന്നടിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ വാസ്തവമില്ലാത്തതാണെന്ന് ആരോഗ്യ വകുപ്പും അറിയിച്ചു. തിങ്കളാഴ്ച അർധരാത്രി മിലിട്ടറി ഹെലികോപ്ടറുകളിൽ മരുന്നടിക്കുമെന്നും ജനങ്ങൾ വീടുകളിൽതന്നെ ഇരിക്കണമെന്നുമായിരുന്നു അറബിയിലും ഇംഗ്ലീഷിലുമുള്ള മെസേജുകൾ. ഇത്തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.