പാലക്കാട് : വാളയാറിലെ സഹോദരിമാരുടെ മരണത്തിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ, കീഴ്‌ക്കോടതി വെറുതെ വിട്ട ആറ് പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
വാളയാർ കേസിൽ തുടരന്വേഷണം വേണമെന്നും പുനർവിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയത്. പ്രോസിക്യൂഷന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് പ്രതികളെ വെറുതെ വിടാൻ ഇടയാക്കിയതെന്നും, വേണ്ടത്ര തെളിവുകൾ പരിഗണിച്ചിരുന്നില്ലെന്ന വാദമാണ് സർക്കാർ ഉന്നയിച്ചത്.