കോഴിക്കോട് : ജുഡീഷ്വറിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ജുഡീഷ്യൽ സർവ്വീസിൽ നിന്ന് വിരമിച്ച ജഡ്ജിമാരടക്കമുള്ളവർ കേന്ദ്രസർക്കാറിന്റെ നോമിനികളായി വിവിധ കമ്മീഷനുകളിലും, മറ്റ് സഭകളിലും വരുന്നത് റിട്ടയർ ചെയ്ത് അഞ്ച് വർഷത്തിന് ശേഷമായിരിക്കണമെന്ന് ജനാതാദൾ (എസ്) ജില്ലാ ജനറൽ സെക്രട്ടറി പി.ടി ആസാദ് ആവശ്യപ്പെട്ടു.
വർത്തമാനകാലത്ത് നടന്ന ചില നിയമനങ്ങൾ പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ലോകത്തിന് മാതൃകയായ ജുഡീഷ്യൽ സിസ്റ്റമാണ് രാജ്യത്തുള്ളത്. അതിന് പോറലേൽപ്പിക്കുന്നത് രാഷ്ട്രത്തോട് ചെയ്യുന്ന അനീതിയാണ്. നീതിന്യായ വ്യവസ്ഥ നിലനിന്ന് കാണാനും, അഴിമതിക്കെതിരെ പോരാടാനും പൊതു സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.