കുന്ദമംഗലം അഗസ്ത്യമുഴി റോഡിന്റെ ബി.എം. പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്ന് (മാർച്ച് 17) മുതൽ ടാറിംഗ് കഴിയുന്നത് വരെ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം അശോക ഹോസ്പിറ്റൽ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തി തുടങ്ങുന്നതിനാൽ പ്രവർത്തി തീരുന്നത് വരെ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ പി.യു.കെ.സി റോഡിൽ എരഞ്ഞിക്കൽ ഭാഗത്ത് കലുങ്ക് നിർമ്മാണ പ്രവൃത്തി തുടങ്ങുന്നതിനാൽ ഇന്ന് (മാർച്ച് 17) മുതൽ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിയന്ത്രിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുറ്റ്യാടി കൊയിലാണ്ടി ഭാഗത്തു നിന്നും അമ്പലപ്പടി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എരഞ്ഞിക്കൽ അപ്രോച്ച് റോഡ് വഴിയോ പൂളാടിക്കുന്ന് ജംങ്ഷനിൽ നിന്നും മലാപ്പറമ്പ് വഴിയോ പോകണം.