മലപ്പുറം ജില്ലയിലെ രണ്ട് പേർക്ക് കോവിഡ്19 രോഗ ബാധ സ്ഥിരീകരിച്ചു.
വണ്ടൂർ വാണിയമ്പലം സ്വദേശിയായ സ്ത്രീക്കും അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിയായ സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ് ആണ് . ഇരുവരുടേയും വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കി വരുന്നു. മുകളിൽ പറഞ്ഞ ഫ്‌ളൈറ്റുകളിൽ സഞ്ചരിച്ചവരും മുകളിൽ പറഞ്ഞ സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് മലപ്പുറം ജില്ലാ കൺട്രോൾ റൂമിൽ ബന്ധപ്പെടേണ്ടതും കൺട്രോൾ റൂമിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ഇവരുമായി അടുത്ത് ഇടപഴകിയവർ 28 ദിവസം ഹോം ഐസൊലേഷനിൽ കഴിയേണ്ടതും രോഗലക്ഷണമുള്ള പക്ഷം കൺട്രോൾ റൂമിൽ ബന്ധപ്പെടേണ്ടതാണ്. ഐസോലേഷനിൽ കഴിയുന്നവർ യാതൊരു കാരണവശാലും കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശമില്ലാതെ നേരിട്ട് ആശുപത്രികളിൽ പോകാൻ പാടുള്ളതല്ല
കൺട്രോൾ റൂം നമ്പർ 0483 2733251
0483 2733252