കോവിഡ് 19 : ശബരിമല തീർഥാടകരെ പമ്പയിൽ ബോഡി ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചു പരിശോധന നടത്തിവരുന്നു

കോവിഡ് 19 : ശബരിമല തീർഥാടകരെ പമ്പയിൽ ബോഡി ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചു പരിശോധന നടത്തിവരുന്നു

ശബരിമലയിലെത്തുന്ന തീർഥാടകരെ പമ്പയിൽ ബോഡി ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചു പരിശോധന നടത്തിവരുന്നു. പനിയുള്ളവരെ മലകയറാൻ അനുവദിക്കില്ല. പനി ലക്ഷണം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിൽ പരിശോധനക്കയക്കുകയും ഡോക്ടർമാരുടെ നിർദേശപ്രകാരം കോവിഡ് 19 ലക്ഷണമുണ്ടെങ്കിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി മറ്റു പരിശോധന നടത്തുകയും ആവശ്യമെങ്കിൽ ഐസ്വലേഷൻ വാർഡിലേക്കും മാറ്റും.

പമ്പയിലെ പോലീസ് മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചിരിക്കുന്നതിന്റെ സമീപത്തായി മൂന്നു ജൂനിയർ ഹെൽത്ത് ഇൻപെക്ടർന്മാർ ബോഡി ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചു പരിശോധന നടത്തിവരികയാണ്.
ഇതുവരെ 4066 പേരെ ബോഡി ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചു സ്‌ക്രീനിംഗ് നടത്തി കഴിഞ്ഞു.

മാസപൂജയ്ക്ക് ഇതുവരെ എത്തിയ തീർഥാടകരിൽ ആറു പേർക്ക് പനി ലക്ഷണങ്ങൾ കാണിച്ചെങ്കിലും കൊറോണയുടെ ലക്ഷണങ്ങൾ വിദഗ്ധ പരിശോധനയിൽ കാണിക്കാത്തതിനാൽ നാട്ടിലേക്ക് അയച്ചു. ഇതുവരെ 235 പേരാണ് ചികിത്സയ്ക്കായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഒ.പികളിലായി എത്തിയത്. പമ്പാ മെഡിക്കൽ ഓഫീസർ ഡോ. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിനോദ്, സുനിൽ, ഹഫീസ് എന്നിവരാണ് ബോഡി ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചു സ്‌ക്രീനിംഗ് നടത്തുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *