കൊച്ചി: സംസ്ഥാനത്ത് കൊറോണ ഭീഷണിയുള്ള സാഹചര്യത്തിൽ ഹൈക്കോടതിയിൽ പൊതുജനങ്ങളും വ്യവഹാരികളും പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തി. ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി രജിസ്ട്രാർ കെ. ഹരിപാൽ ഉത്തരവിറക്കിയത്. കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുള്ളവർക്കും ഹൈക്കോടതി ജീവനക്കാർക്കും അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ ജീവനക്കാർക്കും അഭിഭാഷക ക്ലർക്കുമാർക്കും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിച്ചും പ്രവേശിക്കാം. മീഡിയേഷൻ നടപടികളും അദാലത്തുകളും ഇനിയൊരുത്തരവുവരെ റദ്ദാക്കി.