മുംബൈ : മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അറുപത്തിനാലുകാരൻ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മുംബൈ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദുബായിൽ നിന്ന് മുംബൈയിൽ എത്തിയ ഇയാളെ രോഗ ലക്ഷണം കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന് കടുത്ത രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നു. ഒരാൾ കുടി മരിച്ചതോടെ കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം മൂന്നായി.