തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് മദ്യവിൽപനശാലകൾ പൂട്ടണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർ ഈ ആവശ്യം ഉന്നയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു . അതേസമയം, മദ്യവിൽപനശാലകൾ അടച്ചുപൂട്ടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം . എന്നാൽ , തിക്കിതിരക്കി മദ്യം വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു . മദ്യവിൽപനശാലകൾ അടയ്ക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.