ദുബൈ : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി റെസ്റ്റോറന്റുകൾക്കു ദുബൈ നഗരസഭ ആരോഗ്യ-സുരക്ഷാ വിഭാഗത്തിന്റെ പുതിയ മാർഗ നിർദേശം . മാർച്ച് 16 ന് നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നു .
ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പതിവായി പരിശോധന നടത്തുമെന്ന് അധിക്യതർ അറിയിച്ചു. ഭക്ഷ്യ സ്ഥാപനങ്ങൾ ഒരു ഓർഡറിൽ 50 ൽ കൂടുതൽ ഭക്ഷണം വിൽക്കാൻ പാടില്ല. റെസ്റ്റോറന്റ് പരിസരത്തു ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം
ഉപഭോക്താക്കളെ കാത്തിരിപ്പ് സ്ഥലത്ത് തുടരാൻ അനുവദിക്കരുത് . ഇരിപ്പിടങ്ങൾ,തീൻ മേശകൾ തമ്മിൽ രണ്ട് മീറ്ററെങ്കിലും വിടവ് വേണം മതിയായ ഭക്ഷ്യ സുരക്ഷാ മുൻകരുതലുകളോടെ ഹോം ഡെലിവറി ഓർഡറുകളും പ്രോത്സാഹിപ്പിക്കുക ഭക്ഷണവും പാനീയങ്ങളും വിളമ്പുന്നത് ഡിസ്‌പോസിബിൾ പാത്രങ്ങളിലാക്കുക ഓട്ടോമേറ്റഡ് ഡിഷ്വാഷിംഗ് സൗകര്യങ്ങളുണ്ടെങ്കിൽ അണുവിമുക്തമാക്കൽ താപനില പ്രവർത്തിപ്പിക്കുക ,സാധാരണ പ്ലേറ്റുകളും സാമഗ്രികളും അണുമുക്തമാക്കുക .ഉപഭോക്താക്കൾ റെസ്റ്റോറന്റ് വിട്ടയുടൻ ഇരിപ്പിടങ്ങൾ തീൻമേശകൾ അണുവിമുക്തമാക്കുക.
ഇൻഫ്‌ളുവൻസ ലക്ഷണങ്ങളുള്ള ഉപഭോക്താക്കളുടെയോ ജീവനക്കാരുടെയോ പ്രവേശനം അനുവദിക്കരുത്. ഓപ്പൺ ബുഫെ ശാശ്വതമായി അടച്ചിരിക്കണം എന്നിവയാണ് മാർഗനിർദേശങ്ങൾ.