കൊച്ചി : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യം, റവന്യൂ, തദ്ദേശ സ്വയംഭരണം, ആഭ്യന്തര വകുപ്പ് സെക്രട്ടറി മാർ അംഗങ്ങളായി ഉന്നതതല ഏകോപന സമിതി രൂപീകരിക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ടി സാരംഗ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കൊറോണ കാരണം തൊഴിൽനഷ്ടപെട്ട മുഴുവൻ തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകണമെന്ന ആവശ്യവും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധത്തിന് കേരളത്തിന് പ്രത്യേക ധനസഹായം അനുവദിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രിയോടും, തൊഴിൽ ചെയ്യാനാവാത്ത തൊഴിലാളികൾക്കു സൗജന്യ റേഷൻ നൽകാനായി കൂടുതൽ ഭക്ഷ്യ ധാന്യങ്ങൾ അനുവദിക്കണമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിക്കു മനോജ് ടി സാരംഗ് ഇമെയിൽ സന്ദേശങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട് .
കോറോണ പ്രതിരോധത്തിൽ മുഴുവൻ ജനങ്ങളും ഒറ്റെക്കട്ടായി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകണം. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ സർക്കാരും, സർക്കാരിന് ക്രിയാത്മക പിന്തുണനൽകാൻ പ്രതിപക്ഷവും തയാറാകണം.