കെട്ടിട നിർമ്മാണ രംഗത്ത് വെന്നിക്കൊടിയുമായി മാക് ബിൽഡേഴ്‌സ്

കെട്ടിട നിർമ്മാണ രംഗത്ത് വെന്നിക്കൊടിയുമായി മാക് ബിൽഡേഴ്‌സ്

കോഴിക്കോട്ടെ നിർമ്മാണ മേഖലയിലെ ഒഴിച്ചുകൂടാനാകാത്ത സ്ഥിരസാന്നിദ്ധ്യമാണ് മാക് ബിൽഡേഴ്‌സിന്റെ സാരഥിയായ കെഎം മുസ്തഫ. നിർമ്മിതികളുടെ വൈദഗ്ദ്യത്തിൽ വിട്ടുവീഴ്ച ആഗ്രഹിക്കാത്തവർ മുസ്തഫയുടെ മാക് ബിൽഡേഴ്‌സിൽ പൂർണ വിശ്വാസം അർപ്പിക്കുന്നവരാണ്.
മുപ്പത്തിനാല് വർഷത്തോളം നിർമ്മാണ മേഖലയിൽ പ്രവർത്തിച്ച അദ്ദേഹത്തിന് റിയൽ എസ്റ്റേറ്റ് രംഗത്തെ ഉയർച്ച താഴ്ചകളെക്കുറിച്ച് വ്യക്തമായി അറിയാം. കറകളഞ്ഞ കമ്മ്യൂണിസ്റ്റും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സഖാവ് കെപി കുഞ്ഞാലിയുടെ മകനാണ് മുസ്തഫ. 1952 കാലഘട്ടത്തിൽ നാട്ടിൽ വസൂരി രോഗം പടർന്നുപിടിച്ചപ്പോൾ അന്ധവിശ്വാസങ്ങളെയും അജ്ഞതയെയും അതിജീവിച്ച് രോഗികളെ ശുശ്രൂശിക്കാനായി പുറപ്പെട്ട കുഞ്ഞാലിയുടെ മകനായതുകൊണ്ടാകാം ഉയർച്ചകളിലും മുസ്തഫയുടെ ഭവ്യതയാർന്ന മുഖം.

ജീവകാരുണ്യ പ്രവർത്തനത്തിൽ തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുന്ന അദ്ദേഹം ഉപ്പയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. മാക് ബിൽഡേർസ് എന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ സാരഥിയാണ് മുസ്തഫ. കമ്പനി 1985ലാണ് ആരംഭിച്ചത്. മാളുകൾ, കൊമേഴ്‌സ്യൽ ബിൽഡിംഗുകൾ, ഫ്‌ളാറ്റുകൾ തുടങ്ങിയവ കമ്പനി നിർമ്മിച്ചു നൽകുന്നു. നിർമ്മാണ മേഖലയിൽ 1985 മുതലുള്ള മാറ്റങ്ങൾ അൽഭുതകരമാണെന്ന് അദ്ദേഹം പറയുന്നു. മെഷിനറിയിൽ വന്ന പുരോഗതി, സർക്കാർതലത്തിൽ പുതിയ നിയമങ്ങളും ചട്ടങ്ങളും അടിക്കടി മാറിമറിയുന്നത്, പ്രളയംമൂലം വന്ന പ്രശ്‌നങ്ങൾ തുടങ്ങി അനവധി മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. എന്നിരുന്നാലും പ്രളയം, വനനശീകരണം എന്നിങ്ങനെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് മുഴുവനായി നിർമ്മാണരംഗത്തെ കുറ്റപ്പെടുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നയാളാണ് മുസ്തഫ. ഇത്രയും വർഷത്തെ പ്രവർത്തന പരിചയത്തിൽ ഒരിക്കലും പരിസ്ഥിതിയെ നശിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടെ ഒരു നിർമ്മാണപ്രവർത്തനങ്ങളും നടക്കുന്നതായി തോന്നിയിട്ടില്ല.

ജനങ്ങളുടെയും സർക്കാരുകളുടെയും മാറി മാറി വരുന്ന പല ഇഷ്ടങ്ങളും തീരുമാനങ്ങളും പരിസ്ഥിതിക്ക് അനുകൂലമല്ലാതാകുന്നത് നിർഭാഗ്യകരമാണ്. അതിൽ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർ സ്വാഭാവികമായും വഴങ്ങി കൊടുക്കേണ്ടി വരുന്നു. പരിസ്ഥിതി സൗഹൃദപരമായ നിർമ്മാണമേഖലക്ക് ജനങ്ങളുടെയും ഭരണാധികാരികളുടെയും സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. കടുംപിടുത്തത്തോടെയുള്ള പരിസ്ഥിതി സംരക്ഷണം നേർവിപരീത ഫലമാണുണ്ടാക്കുക. പുഴയിൽ നിന്നുള്ള മണലെടുക്കുന്നതിനുള്ള പൂർണ്ണ നിരോധനം ഇതിനുദാഹരണമാണ്. നിയന്ത്രിതമായ രീതിയിൽ മണലെടുക്കാത്തത് പുഴയുടെ ആഴം കുറയുന്നതിന് കാരണമാകുന്നു.

ഇതുമൂലം നേരിയ മഴക്ക് പോലും കേരളത്തിലെ നദികൾ കരകവിഞ്ഞൊഴുകുകയാണ്. മണലിന്റെ ലഭ്യത നിർമ്മാണമേഖലയിൽ കുറയുമ്പോൾ അതിനു പകരമായി എത്തുന്നത് പാറപൊട്ടിച്ചുണ്ടാക്കുന്ന എം സാന്റ് പോലുള്ള ഉൽപന്നങ്ങളാണ്. ഇതുമൂലം അനിയന്ത്രിതമായ രീതിയിൽ പാറ പൊട്ടിക്കേണ്ടിവരുന്നു. ഇത് ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നു. ഇത്തരം കാരണങ്ങൾ കൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തിൽ കടുംപിടുത്തങ്ങൾക്ക് സ്ഥാനമില്ലെന്ന് താൻ വിശ്വസിക്കുന്നതെന്ന് കെഎം മുസ്തഫ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് സജീവമായികൊണ്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിലും വ്യക്തമായ അഭിപ്രായങ്ങൾ ഉള്ളയാളാണ് മുസ്തഫ. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്ത് മുഴുവൻപേരും പ്രശ്‌നക്കാരാണെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. ഇരുപത് വർഷത്തോളം കേരളത്തിൽ ജോലിയെടുത്ത അന്യസംസ്ഥാന തൊഴിലാളികളെ അറിയാം. അന്യസംസ്ഥാന തൊഴിലാളികൾ ഇല്ലാത്ത നിർമ്മാണമേഖലയെക്കുറിച്ച് ഒരു കോൺട്രാക്ടർ എന്ന നിലയിൽ ചിന്തിക്കാൻ പോലും സാധിക്കില്ല.

മാക് ബിൽഡേഴ്‌സിന്റെ സാരഥ്യം വഹിക്കുന്നതോടൊപ്പം തന്നെ നിരവധി സംഘടനകളിലെ സജീവ സാന്നിദ്ധ്യവുമാണ് ഇദ്ദേഹം. രജിസ്‌ട്രേഡ് എൻജിനേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (RENCED) കോഴിക്കോട് ജില്ലാ ട്രഷററും, സ്‌റ്റേറ്റ് കമ്മിറ്റി മെമ്പറുമാണ്. കേരളത്തെ പ്രളയം വിഴുങ്ങിയ ശേഷം RENCED മെമ്പർമാർ തകർക്കപ്പെട്ട വീടുകളിൽ സർവ്വെ നടത്തി നഷ്ടത്തെക്കുറിച്ചും പരിഹാരത്തെക്കുറിച്ചുമുള്ള റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരുന്നു. RENCEDയെ കൂടാതെ ലയൺസ് ക്ലബ് മെമ്പർ ആണ് കെഎം മുസ്തഫ.
തന്റെ വളർച്ചയിൽ കുടുംബത്തിന്റെ പിന്തുണ വിസ്മരിക്കാനാകാത്തതെന്ന് അദ്ദേഹം പറയുന്നു. ഭാര്യ സബിത മുസ്തഫ, മക്കളായ ഹെബിൻ, ജുനേജ എന്നിവർ എല്ലാ കാര്യത്തിലും ഉറച്ച പിന്തുണയോടെ ഇദ്ദേഹത്തോടു കൂടെയുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *