ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കം മെയിൻ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കം മെയിൻ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കം മെയിൻ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സക്കീന ടീച്ചർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി.പി. ഉണ്ണിമോയി അധ്യക്ഷനായിരുന്നു. ചിട്ടി ബംബർ സമ്മാനം ആയ ഇരുചക്ര വാഹനത്തിന്റെ വിതരണം കേരള സ്‌റ്റേറ്റ് ഹൗസിങ് ഫെഡറേഷൻ ഡയറക്ടർ കെ.സി. അബു നിർവഹിച്ചു.

ഓൺലൈൻ സേവന കേന്ദ്രം, എടിഎം തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് ബാങ്ക്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന ചടങ്ങ് വളരെ ലളിതമായിരുന്നു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശറഫുന്നീസ ടീച്ചർ, അഹമ്മദ് കുട്ടി ഹാജി, പി.വി. അബ്ദുറഹ്മാൻ മാസ്റ്റർ, ബാങ്ക് വൈസ് പ്രസിഡണ്ട് പി.കെ. ഗംഗാധരൻ, ബാങ്ക് സെക്രട്ടറി കെ ടി നൗഷാദ് എന്നിവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *