എല്ലാ ആശുപത്രികളിലും കോവിഡ് 19 ഹെൽപ് ഡെസ്‌ക് ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ

എല്ലാ ആശുപത്രികളിലും കോവിഡ് 19 ഹെൽപ് ഡെസ്‌ക് ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ

ജില്ലയിലെ എല്ലാ ആശുപത്രികളിലും കോവിഡ് 19 ഹെൽപ് ഡെസ്‌ക് ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു. കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽതകരണവും വൈദ്യസഹായവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിർദ്ദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. എല്ലാ ചെക്കിങ് പോയന്റുകളിലും ഏഞ്ചൽസിന്റെ സഹായത്തോടെ ആംബുലൻസുകൾ സജ്ജീകരിക്കും.

രോഗം സംശയിക്കുന്നവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കോ ബീച്ച് ആശുപത്രിയിലേക്കോ അയക്കുന്ന സ്വകാര്യ ആശുപത്രികളുടെ നടപടി അവസാനിപ്പിക്കണമെന്നും മതിയായ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും സൗകര്യമൊരുക്കും. മെഡിക്കൽ കോളേജ്്, ജനറൽ ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളിൽ ആവശ്യമായ ഉപകരണങ്ങളും സംവിധാനവുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. കുടുംബശ്രീയിൽ നിന്നും 50,000 ത്രീലെയർ മാസ്‌കുകൾ വാങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ചികിത്സക്കാവശ്യമായ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ലഭ്യത സംബന്ധിച്ച കണക്ക് അടിയന്തരമായി ശേഖരിച്ചു നൽകാൻ അദ്ദേഹം ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *