പത്തനംതിട്ട: ചൈനയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിയുടെ അച്ഛൻ മരിച്ചത് കോവിഡ് വൈറസ് ബാധിച്ചല്ല. പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മറ്റ് രോഗങ്ങൾക്ക് കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്.
ഇവർ തമ്മിൽ സമ്പർക്കം ഉണ്ടായിരുന്നില്ലെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. സംസ്‌കാരം ഉൾപ്പടെയുള്ള ചടങ്ങുകൾ പ്രോട്ടോകൾ പ്രകാരം നടത്താനാണ് തീരുമാനം. അതിനിടെ, പത്തനംതിട്ടയിൽ ഒൻപത് പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.