കൊവിഡ് 19 :  കനത്ത ജാഗ്രതയിൽ ശ്രീചിത്ര ആശുപത്രി

കൊവിഡ് 19 : കനത്ത ജാഗ്രതയിൽ ശ്രീചിത്ര ആശുപത്രി

തിരുവനന്തപുരം: വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിൽ ശ്രീചിത്ര ആശുപത്രി. വൈറസ് ബാധ മുൻകരുതലിന്റെ ഭാഗമായാണ് കനത്ത ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. കൂടുതൽ ഡോക്ടർമാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആറ് വിഭാഗങ്ങളിലെ ഡോക്ടർമാർ വീടുകളിൽ ആണ് നിരീക്ഷണത്തിൽ കഴിയുന്നത്.
സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതർ ആശുപത്രിയിൽ കൂടിയാലോചനകൾ നടത്തുന്നുണ്ട്. മാർച്ച് ഒന്നിന് സ്പെയിനിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുമായി സമ്പർക്കം പുലർത്തിയവർ എല്ലാം നിരീക്ഷണത്തിലാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *