പത്തനംതിട്ട: കൊറോണ വൈറസ് ബാധയെന്ന് സംശയിച്ച് നിരീക്ഷണത്തിലുള്ള വല്ലന സ്വദേശിയായ വിദ്യാർഥിയുടെ പിതാവ് മരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. വിദ്യാർഥിയും പിതാവും തമ്മിൽ സമ്പർക്കം ഉണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും സംസ്‌കാരം അടക്കമുള്ള ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയേക്കും. ചൈനയിൽ നിന്നെത്തി 10 ദിവസമായി വീട്ടിൽ നിരീക്ഷണത്തിലാണ് വിദ്യാർഥി.