കോഴിക്കോട് : കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ ടൂറിസം മേഖല കനത്ത നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് കേരള ട്രാവൽസോൺ സി.ഇ.ഒ വിജയൻ കണ്ണൻ പീപ്പിൾസ് റിവ്യൂവിനോട് പറഞ്ഞു. ലോകത്തിലെ 10ൽ ഒരാൾ എന്ന കണക്കിൽ യാത്രകളുമായി ബന്ധം പുലർത്തുന്നവരാണ്. ടൂറിസം രംഗത്തെ വൻകിട – ചെറുകിട സ്ഥാപനങ്ങളും, ഫ്‌ളൈറ്റ് കമ്പനികളും നേരിടുന്ന നഷ്ടം വിവരാണാതീതമാണ്. യൂറോപ്യൻ, ഗൾഫ് മേഖലകളിലെ നിയന്ത്രണം മൂലം അന്താരാഷ്ട്ര ട്രിപ്പുകളും, രാജ്യത്തിനകത്ത് കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ആഭ്യന്തര ട്രിപ്പുകളും റദ്ദാക്കപ്പെടുകയാണ്. വിമാന ടിക്കറ്റ് ചുരുങ്ങിയ നിരക്കിൽ ലഭിക്കേണ്ടതിനാൽ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യും. ടിക്കറ്റ് റദ്ദാക്കപ്പെടുമ്പോൾ പണംതിരികെ ലഭിക്കുന്നില്ല. വിമാന കമ്പനികൾ സ്വമേധയാ സർവ്വീസ് ക്യാൻസൽ ചെയ്യുമ്പോഴാണ് ടിക്കറ്റിന്റെ പണം തിരികെ ലഭിക്കുന്നത്. കോവിഡ്19 ഭീതി
ലോകത്ത് നിലനിൽക്കുന്ന ഈ അവസ്ഥക്ക് മാറ്റം വരാതെ ടൂറിസ്റ്റ് മേഖലക്ക് മുന്നോട്ട് പോകാനാവില്ലെന്ന് വിജയൻകണ്ണൻ പറഞ്ഞു. കോവിഡ്19 ഭീതിമാറി കൂട്ടായ ഇടപെടലിലൂടെ വേണ്ടിവരും നമ്മുടെ ടൂറിസം പ്രതാപം തിരിച്ചുപിടിക്കാൻ. ട്രാവൽ ടൂറിസം മേഖലയിൽ ചെറുപ്പക്കാരടക്കം വലിയ വിഭാഗം സംരഭകരായുണ്ട്. ഈ രംഗം വലിയ ആകർഷമാണെന്നത് തന്നെയാണ് കാരണം. കോവിഡ് 19 യുടെ ഭീതി ഏപ്രിൽ മാസത്തോടെ മാറുമെന്നും വിജയൻകണ്ണൻ ശുഭാപ്തി പ്രകടിപ്പിച്ചു.