വാഷിങ്ടൺ : മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് ബിൽഗേറ്റ്‌സ് പടിയിറങ്ങി. മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിൽ ഒരാളും, ടെക്‌നോളജി അഡൈ്വസറുമായ ബിൽഗേറ്റ്‌സ് 1975ൽ തന്റെ ബാല്യകാല സുഹൃത്ത് പോൾ അലനുമായി ചേർന്നാണ് മൈക്രോസോഫ്റ്റിന് രൂപം നൽകിയത്.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും മറ്റ് ഉന്നതരും ടെക്‌നോളജി അഡൈ്വസറായി തുടരുമെന്ന് ബിൽഗേറ്റ്‌സ് വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് പടിയിറങ്ങുന്നത് എന്ന് ബിൽഗേറ്റ്‌സ് പറഞ്ഞു.
മൈക്രോസോഫ്റ്റ് എന്റെ ജീവന്റെ ഭാഗമായിരുന്നു. നിലവിലെ നേതൃത്വവുമായി ബന്ധം തുടരും, ബിൽഗേറ്റ്‌സ് വ്യക്തമാക്കി.