മാർച്ച് അഞ്ചിലെ വിമാന യാത്രക്കാർ ബന്ധപ്പെടണം

കഴിഞ്ഞ മാർച്ച് അഞ്ചിന് സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ ടഏ54 ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ കണ്ണൂർ സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്നേ ദിവസം ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് കത 346 ലെ യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ സ്‌പൈസ്‌ജെറ്റ് ടഏ54 യാത്രക്കാരോടൊപ്പമാണ് നടന്നത്. ആയതിനാൽ ആ ഫ്ൈളറ്റിൽ (എയർ ഇന്ത്യ എക്‌സ്പ്രസ് കത 346) സഞ്ചരിച്ച കോഴിക്കോട് ജില്ലയിലെ യാത്രക്കാർ ഉടൻതന്നെ ജില്ലാ കൺട്രോൾ റൂമുമായി 04952371002, 2371471 നിർബന്ധമായും ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മറ്റ് ജില്ലയിലെ യാത്രക്കാർ അവരുടെ ജില്ലയിലെ കൺട്രോൾ റൂം നമ്പറിലോ അല്ലെങ്കിൽ ദിശ ഛ4712552056, ടോൾഫ്രീ 1056 നമ്പറിലോ ബന്ധപ്പെടണം.

ഇതോടൊപ്പം എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് കത 394 (കുവൈറ്റ് കോഴിക്കോട് ) ലെ മുഴുവൻ യാത്രക്കാരും തങ്ങളുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഇവർ 14 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും ജനസമ്പർക്കം ഒഴിവാക്കണമെന്നും കലക്ടർ നിർദ്ദേശം നൽകി. വിദേശത്തുനിന്ന് വരുന്ന ആളുകൾ നിർബന്ധമായും അവരുടെ വീടുകളിൽ തന്നെ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം.

Share

Leave a Reply

Your email address will not be published. Required fields are marked *