തിരുവനന്തപുരം : ബീവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്തുള്ള മുൻകരുതൽ നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഔട്ട്ലെറ്റുകൾ താത്കാലികമായി അടച്ചിടണമെന്ന് ജീവനക്കാരുടെ സംഘടനകൾ ഉൾപ്പടെ ആവശ്യമുന്നയിച്ചിരുന്നു. ആളുകൂടുന്ന സ്ഥലമെന്ന പരിഗണന നൽകി സുരക്ഷ കണക്കിലെടുത്ത് ഔട്ട്ലെറ്റുകൾ അടച്ചിടണമെന്നായിരുന്നു ആവശ്യം.