പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി

ന്യൂഡൽഹി : രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ നിൽക്കുമ്‌ബോഴാണ് ജനങ്ങൾക്ക് ഇരുട്ടടി നൽകുന്ന തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. പെട്രോളിന്റെ സ്‌പെഷ്യൽ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതൽ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലമുള്ള നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കൾക്ക് ലഭിക്കില്ല.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചതിലൂടെ ഇന്ത്യയിൽ ഇന്ധന വില കുറയാനുള്ള സാധ്യത അസ്തമിച്ചു. റോഡ് സെസ് പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതവും കൂട്ടി. ഇതോടെ റോഡ് സെസ് 10 രൂപയായി ഉയർന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *