മലപ്പുറം : പരപ്പനങ്ങാടിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ കോഴികളേയും വളർത്തു പക്ഷികളേയും കൊന്നൊടുക്കാൻ ആരംഭിച്ചുപക്ഷിപ്പനി. പരപ്പനങ്ങാടി പാലത്തിങ്ങലിൽ ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികളേയും വളർത്തു പക്ഷികളേയുമാണ് കൊന്നൊടുക്കുന്നത്.
ആറ് അംഗങ്ങൾ ഉൾപ്പെടുന്ന പത്ത് റെസ്‌പോൺസ് ടീമുകളാണ് കോഴികളേയും പക്ഷികളേയും കൊന്ന് സംസ്‌കരിക്കുക. ജില്ലാ ഭരണകൂടമാണ് ഇവർക്ക് നിർദേശങ്ങൾ നൽകുന്നത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്നു സാമ്പിളുകളിൽ രണ്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രദേശത്തെ മുഴുവൻ പക്ഷികളേയും കൊന്നൊടുക്കാൻ അടിയന്തിര തീരുമാനമെടുത്തത്.