വാഷിംഗ്ടൺ : കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . ഇന്നലെ വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡ്ന്റ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസിനെ ചെറുക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിനായി ഫെഡറൽ ഫണ്ടിൽ നിന്നും അമ്പത് മില്യൺ ഡോളർ അനുവദിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കൂടാതെ മുനിസിപ്പാലിറ്റികൾക്കും സ്റ്റേറ്റുകൾക്കും ഫെഡറൽ ഫണ്ട് ലഭ്യമാക്കുന്നതിന് സഹായകമാകുന്ന സ്റ്റാഫോർഡ് ആക്ട് പ്രാബല്യത്തിൽ വരുത്തുമെന്ന് മുൻപേ റിപ്പോർട്ട് ഉണ്ടായിരുന്നു.
അമേരിക്കയിൽ ചില സംസ്ഥാനങ്ങളിൽ ഇതിനോടകം തന്നെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അടിയന്തര പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്രങ്ങൾ എല്ലായിടത്തും എത്രയും പെട്ടെന്ന് സജ്ജമാക്കാന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്‌പെയിനിലും പതിനഞ്ചു ദിവസത്തേയ്ക്ക് അടിയന്തരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ ബാധിച്ചവരുടെ എണ്ണം നൂറ് കടന്ന സാഹചര്യത്തിലാണ് ഇത്. ഇന്നു മുതലാണ് അടിയന്തരാവസ്ഥ നിലവിൽ വരുന്നതെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് അറിയിച്ചു.