ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ മാസ്‌കുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. കോവിഡ്19ന്റെ പശ്ചാത്തലത്തിൽ മാസ്‌കുകൾക്ക് ക്ഷാമവും വിലവർദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാലാണ് തീരുമാനം. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ പ്രിസണുകളിൽ അടിയന്തിര നിർമ്മാണം ആരംഭിക്കും.
മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതായിരിക്കും. കേരളം ഒറ്റക്കെട്ടായാണ് കോവിഡ്19 പകർച്ചവ്യാധിയെ നേരിടുന്നത്. ആ ഉദ്യമത്തിൽ ജയിൽ അന്തേവാസികളും തങ്ങളാൽ കഴിയും വിധം ഇതുവഴി പങ്കു ചേരുകയാണ്.