കൊറോണ : എൻ.ആർ.ഐ ബജറ്റു നിർദ്ദേശം പുനഃപരിശോധിച്ചേക്കും

കൊറോണ : എൻ.ആർ.ഐ ബജറ്റു നിർദ്ദേശം പുനഃപരിശോധിച്ചേക്കും

കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രാ വിലക്കുള്ളതിനാൽ പല പ്രവാസികൾക്കും വിദേശ രാജ്യങ്ങളിലേക്ക് മടങ്ങി പോകാൻ കഴിഞ്ഞിട്ടില്ല ഈ സാഹചര്യത്തിൽ പ്രവാസി ഇന്ത്യക്കാരുടെ പദവി ലഭിക്കാൻ 120 ദിവസത്തിൽ കൂടുതൽ രാജ്യത്തു താമസിക്കാൻ പാടില്ലെന്ന ബജറ്റു നിർദ്ദേശം പുനഃപരിശോധിച്ചേക്കും.

കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം ധനമന്ത്രി നിർമലാ സീതാരാമൻ മാധ്യമങ്ങളെ അറിയിച്ചതാണിത്. നിലവിലെ കേന്ദ്ര നിയമം അനുസരിച്ച് നാലുമാസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ പ്രവാദി പദവി നഷ്ടമാകും. 120 ദിവസത്തിൽക്കൂടുതൽ രാജ്യത്തു താമസിച്ചാൽ പ്രവാസിയെന്ന അവകാശം നഷ്ടപ്പെടുകയും സാധാരണ പൗരനെന്ന നിലയ്ക്കുള്ള നികുതി നൽകുകയും ചെയ്യണം. ബജറ്റിലെ ഈ നിർദ്ദേശം ധനകാര്യ ബിൽ പാസായശേഷം ഏപ്രിൽ ഒന്നിനാണ് നിലവിൽ വരുക.

120 ദിവസത്തിൽ കൂടുതൽ രാജ്യത്തു തങ്ങിയാൽ എൻ.ആർ.ഐ. പദവി നഷ്ടപ്പെടുമെന്ന നിർദ്ദേശം ഇളവുചെയ്യണമെന്ന് ഒട്ടേറെ എംപി.മാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ പടരുന്നതിനാൽ നാട്ടിൽവന്ന പലർക്കും തിരിച്ചുപോകാൻ കഴിയാത്ത സാഹചര്യമുണ്ട്. നേരത്തേ വിദേശ ഇന്ത്യക്കാർക്ക് 180 ദിവസം രാജ്യത്തും 180 ദിവസം വിദേശത്തും താമസിക്കാമായിരുന്നു. ഈ ബജറ്റിൽ, വിദേശത്തു താമസിക്കേണ്ട പരിധി 240 ദിവസമായി ഉയർത്തുകയും രാജ്യത്തു താമസിക്കാനുള്ള കാലയളവ് 120 ദിവസമായി കുറയ്ക്കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *