ബർമിങ്ഹാം : ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു പുറത്തായി. ഇതോടെ ഇന്ത്യയുടെ കുതിപ്പ് അവസാനിച്ചു. ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്നു പി വി സിന്ധു. ക്വാർട്ടർ മത്സരത്തിൽ നോസോകി ഒകൊഹോരയോടാണ് സിന്ധു പരാജയപ്പെട്ടത്. 68 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു നോസോകിയുടെ വിജയം.
ആദ്യ ഗെയിമിൽ മികച്ച പ്രകടനമാണ് സിന്ധു നടത്തിയത്. എതിരാളിയെ അനങ്ങാൻ പോലും സിന്ധു സമ്മതിച്ചിരുന്നില്ല. എന്നാൽ രണ്ടും, മൂന്നും ഗെയിമിൽ വമ്പൻ തിരിച്ചുവരവ് നടത്തിയ നോസോകി സിന്ധുവിനെതിരെ വലിയ ജയം നേടുകയായിരുന്നു.
സ്‌കോർ: 2112, 1521, 1321