ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം കുപ്പി ഹാൻഡ് സാനിറ്റൈസർ നിർമിക്കാനൊരുങ്ങി കെഎസ്ഡിപി

ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം കുപ്പി ഹാൻഡ് സാനിറ്റൈസർ നിർമിക്കാനൊരുങ്ങി കെഎസ്ഡിപി

തിരുവനന്തപുരം : ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം കുപ്പി ഹാൻഡ് സാനിറ്റൈസർ കെഎസ്ഡിപി നിർമിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. സാനിറ്റൈസർ തയാറാക്കി മെഡിക്കൽ സർവീസ് കോർപ്പറേഷന് നൽകും.

ഇതോടെ വിപണിയിലെ സാനിറ്റൈസർ ക്ഷാമത്തിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. 500 എംഎൽ കുപ്പിക്ക് 125 ആയിരിക്കും വില. സർക്കാർ ആശുപത്രികൾ വഴി സാനിറ്റൈസർ സൗജന്യമായി നൽകുമെന്നും മന്ത്രി അറിയിച്ചു.

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ കൈകൾ കഴുകുന്നത് ശീലമാക്കണമെന്നുള്ള നിർദേശം ഹാൻഡ് സാനിറ്റൈസറിന് ഡിമാൻഡ് വർധിപ്പിച്ചിച്ചിരുന്നു, ഇതോടെ മെഡിക്കൽ ഷോപ്പുകളിലൊന്നും ഹാൻഡ് സാനിറ്റൈസർ ലഭിക്കാനില്ലാത്ത സ്ഥിതി ആണ്.

Share

Leave a Reply

Your email address will not be published. Required fields are marked *