കോഴിക്കോട്: പുറംവേദനയ്ക്കുള്ള പെൽഡ് ക്ലിനിക്ക് ലോഞ്ചിംഗ് ആസ്റ്റർ മിംസ് കോട്ടക്കലിൽ നടൻ ജയസൂര്യ നിർവഹിച്ചു. വളരെ ചെറിയ കാലയളവിനുള്ളിൽ ആസ്റ്റർ മിംസ് കോട്ടക്കൽ നടുവേദനയുമായി ബന്ധപ്പെട്ട് 350 ശസ്ത്രക്രിയകളാണ് നിർവഹിച്ചത്.
ആസ്റ്റർ മിംസിലെ സീനിയർ ഓർത്തോപീഡിക്ക് സർജൻ ഡോ. ഫൈസൽ എം. ഇക്ബാൽ, സീനിയർ ന്യൂറോ സർജൻ ഡോ. ഷാജി കെ.ആർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയകൾ. ആസ്റ്റർ മിംസ് അവതരിപ്പിച്ച പെൽഡ് രീതി ആധുനിക ആരോഗ്യ സംരക്ഷണ ലോകത്തിന് മുതൽകൂട്ടായിരിക്കുമെന്നും പൊതുജനത്തിനായി ഇത് അവതരിപ്പിക്കുന്നതിലും ഈ പ്രഖ്യാപനത്തിൽ പങ്കാളിയായതിലും സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു.
വിദേശത്തുനിന്നു വരുന്ന രോഗികൾക്കായുള്ള ഇന്റർനാഷണൽ ഫ്ളോറിന്റെ ഉദ്ഘാടനവും ജയസൂര്യ നിർവഹിച്ചു. 22 ബെഡ് ഉള്ള ഈ ഫ്ളോറിൽ ആധുനിക ചികിൽസാ സംവിധാനങ്ങളെല്ലാം ഉണ്ട്. യുഎഇ, ഒമാൻ, സൗദി അറേബ്യ, ബഹറിൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും ഇതിനകം ആസ്റ്റർ മിംസ് കോട്ടക്കലിൽ പെൽഡ് ചികിൽസയ്ക്കായി എത്തിയിട്ടുണ്ട്.
ഡോ. ഹരീഷ് പിള്ള (സിഇഒ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ്, ഇന്ത്യ), നിത്യാനന്ദ (ആശുപത്രി ഡയറക്ടർ), സലാഹുദ്ധീൻ (ഡയറക്ടർ), അഹമ്മദ് മൂപ്പൻ (ഡയറക്ടർ), ഡോ. ഹരി (മെഡിക്കൽ സർവീസസ് ചീഫ്), ഡോ. സുമിത് എസ്.മാലിക്ക് (ഡെപ്യൂട്ടി സിഎംഎസ്), ഡോ. ഫൈസൽ എം. ഇക്ബാൽ, ഡോ. ഷാജി കെ.ആർ, നൗഷാദ് (സീനിയർ ഓപറേഷൻ മാനേജർ) തുടങ്ങിയവർ പങ്കെടുത്തു.