കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ സ്വർണവിലയും കൂപ്പുകുത്തിയിരിക്കുകയാണ്. ആഭ്യന്തര വിപണിയിൽ പവന് 1200 രൂപയാണ് വെള്ളിയാഴ്ച രാവിലെ കുറഞ്ഞത്.
ഇതോടെ പവന് വില 30,600 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയായി. നാലുദിവസം കൊണ്ട് 1720 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്.
അതേസമയം, ആഗോള വിപണിയിലും സ്വർണവില ഇടിഞ്ഞു. ഡോളർ വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞു. 74 രൂപ 42 പൈസയായിയാണ് ഇടിഞ്ഞത്. പതിവിനു വിപരീതമായി സ്വർണവിലയും ഓഹരിക്കൊപ്പം ഇടിഞ്ഞു.