ബ്ലാക്ക് വിഡോ മെയ് 1ന്‌

ബ്ലാക്ക് വിഡോ മെയ് 1ന്‌

മാർവലിൻറെ ഏറ്റവും പുതിയ ചിത്രമാണ് ബ്ലാക്ക് വിഡോ. മാർവൽ കോമിക്‌സിലെ ഇതേ പേരിലുള്ള കഥാപാത്രത്തെയാണ് അവർ സ്‌ക്രീനിൽ എത്തിക്കുന്നത്. കേറ്റ് ഷോർട്ട്‌ലാന്റ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാക്ക് ഷാഫറും നെഡ് ബെൻസണും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌കാർലറ്റ് ജോഹാൻസൺ ആണ് ചിത്രത്തിൽ ബ്ലാക്ക് വിഡോ ആയി വേഷമിടുന്നത്. ഡേവിഡ് ഹാർബർ, ഫ്‌ലോറൻസ് പഗ്, ഫാഗെൻ, റേച്ചൽ വീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 2016ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ എന്ന ചിത്രത്തിലെ കഥയ്ക്ക് ശേഷം നടക്കുന്ന സംഭവങ്ങൾ ആണ് ഈ ചിത്രം പറയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *