ബഹ്‌റൈനിൽ കാസർകോട്, തിരുവനന്തപുരം സ്വേദശികളായ രണ്ട് മലയാളി നേഴ്‌സുമാർക്ക് കോവിഡ് 19 ബാധിച്ചതായി റിപ്പോർട്ട്. ഇവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഒരാൾ നേഴ്‌സ് ഡെന്റൽ സെന്റർ ജീവനക്കാരിയാണ്. ഇവരുൾപ്പെടെ അഞ്ച് ഇന്ത്യക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ഭീതിയിൽ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സൗദിയിൽ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പീൻസ് രാജ്യക്കാരായ ആരോഗ്യപ്രവർത്തകരെ വിലക്കിൽനിന്ന് ഒഴിവാക്കി. നാട്ടിൽ പോകാൻ റീഎൻട്രിയോ എക്‌സിറ്റോ വിസ നേടി കാത്തിരിക്കുന്നവർക്ക് 72 മണിക്കൂർ പരിധിക്കകം രാജ്യം വിടാൻ അനുവാദമുണ്ട്.