പത്തനംതിട്ട : കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്‌

പത്തനംതിട്ട : കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്‌

പത്തനംതിട്ടയിൽ കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്ന് ജില്ലാകളക്ടർ പി.ബി നൂഹ് പറഞ്ഞു. 33 പേരുടെ സാമ്പിൾ റിസൾട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതിൽ 10 എണ്ണത്തിന്റെ ഫലം ലഭിച്ചു. ലഭിച്ച 10 എണ്ണത്തിന്റെയും ഫലം നെഗറ്റിവാണ്.
ഇവരിൽ ആറുവയസുള്ള കുട്ടിയും രണ്ടുവയസുള്ള രണ്ട് കുട്ടികളും ഇവരുടെ രക്ഷിതാക്കളുമുണ്ട്. ഐസൊലേഷൻ വാർഡിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോയ ആളിന്റെ റിസൾട്ടും നെഗറ്റീവാണെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിൽ ഇന്നിനി 12 ഫലങ്ങൾ കൂടി പ്രതീക്ഷിക്കുന്നുണ്ട്. വിദേശത്തുനിന്ന് എത്തിയ ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവിന്റെ പിതാവ് തിരുവല്ലയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങൾ ഇല്ല. മരിച്ചയാൾക്ക് സെപ്റ്റിസീമിയ എന്ന രോഗാവസ്ഥയായിരുന്നുവെന്നാണ് പരിശോധനാ ഫലങ്ങളിൽ പറയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *