നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനം. നിയമസഭ കാര്യോപദേശക സമിതിയുടേതാണ് തീരുമാനം. എന്നാൽ, സഭ വെട്ടിച്ചുരുക്കുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതിയുണ്ടാക്കുമെന്ന് പറഞ്ഞ ്പ്രതിപക്ഷം തീരുമാനത്തെ എതിർക്കുകയാണ്.

കാര്യോപദേശക സമിതിയുടെ തീരുമാനം മുഖ്യമന്ത്രി നിയമസഭയിൽ അറിയിക്കുമ്പോൾ പ്രതിപക്ഷം പ്രതിഷേധമുയർത്തുമെന്നാണ് കരുതുന്നത്. ഏപ്രിൽ എട്ട് വരെയായിരുന്നു ബജറ്റ് സമ്മേളനം നിശ്ചയിച്ചിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *