ധാരാള പ്രഭു ഇന്നെത്തും

ധാരാള പ്രഭു ഇന്നെത്തും

കൃഷ്ണ മാരിമുത്തു സംവിധാനം ചെയ്ത തമിഴ് കോമഡി ചിത്രം ധാരാള പ്രഭു ഇന്ന് പ്രദർശനത്തിന് എത്തും. ഹാരിഷ് കല്യാൺ നായകനായി എത്തുന്ന ചിത്രത്തിൽ ടാന്യ ആണ് നായിക. ശുക്ല ദാനം, വന്ധ്യത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 2012 ലെ ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ റീമേക്കാണ് ഈ ചിത്രം.

നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ വിവേകും പ്രധാന വേഷത്തിൽ എത്തുന്നു. സ്‌ക്രീൻ സീൻ മീഡിയ എന്റർടൈൻമെൻറെ ആണ് ചിത്രം നിർമിക്കുന്നത്. സെൽവകുമാർ ചിത്രത്തിൻറെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്്, കൃപാകരൻ എഡിറ്റിംഗ്, കമാൽ പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *