ദേശീയ ജനസംഖ്യ രജിസ്റ്ററിന് രേഖകളൊന്നും ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിലാണ് അമിത് ഷാ നിർണായക പ്രഖ്യാപനം നടത്തിയത്. എൻ.പി.ആറിന്റെ പേരിൽ ആരെയും ‘ഡി വോട്ടറായി പ്രഖ്യാപിക്കുകയില്ലെന്നും ഷാ പറഞ്ഞു.
‘എൻ.പി.ആറിനായി ഒരു തരത്തിലുള്ള രേഖകളും സമർപ്പിക്കേണ്ടതില്ല. എന്താണോ കൈവശമുള്ളത് അത് നൽകിയാൽ മതിയാകും. അതില്ലാത്ത പക്ഷം കോളം വിട്ട് കളയാമെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു. എൻ.പി.ആറിൽ സംശയമുള്ളവർക്ക് തന്നെ നേരിട്ട് കണ്ടു സംശയം തീർക്കാമെന്നും’ ഷാ പ്രതിപക്ഷത്തോട് പറഞ്ഞു.