കൊച്ചി : ഇടപ്പള്ളിക്കും ആലുവയ്ക്കുമിടയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ 19 വരെ പാതയിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി.
കായംകുളം എറണാകുളം സെക്ഷനിലെ ഹരിപ്പാട് അമ്പലപ്പുഴ റൂട്ടിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ നിലവിൽ ട്രെയിനുകൾക്ക് നിയന്ത്രണമുണ്ട്. 15 വരെയാണ് നിയന്ത്രണം. ഇതിനു പിന്നാലെയാണ് എറണാകുളം തൃശൂർ സെക്ഷനിൽ ആലുവക്കും ഇടപ്പള്ളിക്കുമിടയിലെ നിയന്ത്രണം.
സർവീസുകളൊന്നും റദ്ദാക്കിയിട്ടില്ലെങ്കിലും നിരവധി ട്രെയിനുകൾ വൈകും. നാളത്തെ തിരുവനന്തപുരംഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (22653), 17ന് എറണാകുളംപൂനെ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (22149), 18 ന് തിരുവനന്തപുരംഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (22655), 16, 19 തീയതികളിൽ കൊച്ചുവേളിലോക്മാന്യതിലക് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (22114) എന്നീ ട്രെയിനുകൾ നിശ്ചിത സമയത്തിനും അരമണിക്കൂർ വൈകിയാവും യാത്ര ആരംഭിക്കുക. ഈ ട്രെയിനുകൾ 15 മിനിറ്റ് എറണാകുളം ടൗൺ (നോർത്ത്) സ്‌റ്റേഷനിൽ പിടിച്ചിടുകയും ചെയ്യും.
നാളെ മുതൽ 19 വരെ ചെന്നൈ എഗ്മോർഗുരുവായൂർ എക്‌സ്പ്രസ് (16127) ഇടപ്പള്ളി സ്‌റ്റേഷനിൽ ഒരു മണിക്കൂർ 20 മിനുറ്റ് പിടിച്ചിടും. ചെന്നൈതിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12695, മംഗളൂരുതിരുവനന്തപുരം മലബാർ എക്‌സ്പ്രസ് (16630), മൈസൂർകൊച്ചുവേളി എക്‌സ്പ്രസ് (16315), മുംബൈകന്യാകുമാരി എക്‌സ്പ്രസ് (16381), ഗുരുവായൂർതിരുവനന്തപുരം ഇന്റർസിറ്റി (16841) ട്രെയിൻ സർവീസുകൾ നാളെ മുതൽ 17 വരെയുള്ള ദിവസങ്ങളിൽ 25 മിനിറ്റ് വൈകും.
നാളെ ചെന്നൈതിരുവനന്തപുരം എ.സി എക്‌സ്പ്രസ് (22207), 15ന് അജ്മീർഎറണാകുളം മരുസാഗർ എക്‌സ്പ്രസ് (12978), ഹസ്രത്ത്നിസാമുദ്ദീൻതിരുവനന്തപുരം സ്വർണജയന്ത്രി എക്‌സ്പ്രസ് (12644), 16 ന് പൂനെഎറണാകുളം പൂർണ എക്‌സ്പ്രസ് (11097), ഹൗറഎറണാകുളം അന്ത്യോദയ എക്‌സ്പ്രസ് (22877), 17 ന് ബാനസവാടിഎറണാകുളം എക്‌സ്പ്രസ് (22608), നാളെയും 16 നും ബാനസവാടികൊച്ചുവേളി ഹംസഫർ എക്‌സ്പ്രസ് (16320) എന്നീ ട്രെയിനുകളും 25 മിനിറ്റ് വൈകിയോടും.