കോവിഡ് 19 : എറണാകുളത്ത് പരിശോധനകൾക്കും തുടർ നടപടികൾക്കുമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കും

കൊച്ചി : കൂടുതൽ ആളുകൾ കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നും തിരികെയെത്താൻ സാധ്യതയുള്ളതിനാൽ എറണാകുളത്ത് പരിശോധനകൾക്കും തുടർനടപടികൾക്കുമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.

തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജിലെ പേ വാർഡ് ഇതിനായി ഉപയോഗപ്പെടുത്തും. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ഒരുക്കിയ ഐസൊലേഷൻ വാർഡിനുള്ളിലെ ഐ.സി.യു സൗകര്യം വർധിപ്പിക്കാനും തീരുമാനിച്ചു.

കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൻറെ പ്രവർത്തനങ്ങൾ വിലയിരുത്തി. അഡിഷണൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ശ്രീദേവി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

14 പേരാണ് കൺട്രോൾ റൂമിലെ കോൾ സെൻററിൽ പ്രവർത്തിക്കുന്നത്. അഡിഷണൽ ഡി.എം.ഒ ഡോ. ആർ. വിവേകാണ് മേൽനോട്ടം നൽകുന്നത്. ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന സർവൈലൻസ് യൂനിറ്റും കലക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *