കൊറോണ : സാങ്കേതിക സർവകലാശാലയിൽ അപേക്ഷകൾ ഇമെയിൽ വഴി

കൊറോണ : സാങ്കേതിക സർവകലാശാലയിൽ അപേക്ഷകൾ ഇമെയിൽ വഴി

തിരുവനന്തപുരം : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാങ്കേതിക സർവകലാശാല വിദ്യാർഥികളുടെ അപേക്ഷകൾ ഇമെയിൽ വഴി സ്വീകരിക്കും. മാർച്ച് 31 വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക. സമ്പർക്കങ്ങൾ പരിമിതപ്പെടുത്താനാണ് ഈ തീരുമാനം.

ഡിഗ്രി സർട്ടിഫിക്കറ്റ്, സി.ജി.സി., പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ബി.ടെക്. വിദ്യാർഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ബിരുദാനന്തരബിരുദ വിദ്യാർഥികൾക്ക് [email protected].

ഒഫീഷ്യൽ ട്രാൻസ്‌ക്രിപ്ട് വേണമെങ്കിൽ [email protected] എന്ന മെയിലിൽ അപേക്ഷിക്കണം. മൈഗ്രേഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് [email protected].പരീക്ഷകൾ, മൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ് എന്നിവയ്ക്ക് വിദ്യാർത്ഥികൾക്ക് അവരുടെ ലോഗിൻ വഴി ആവശ്യപ്പെടാം. മറ്റ് ആവശ്യങ്ങൾക്ക് [email protected].

ബി.ടെക്. പരീക്ഷ മേയ് 18 മുതൽ
പുതുക്കിയ കലണ്ടർ പ്രകാരം ബി.ടെക്. പരീക്ഷകൾ മേയ് 18ന് ആരംഭിക്കുമെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. കോറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി 31 വരെ നൽകിയിരിക്കുന്ന അവധി വിദ്യാർഥികൾ ഫലപ്രദമായി ഉപയോഗിക്കണം. മേയിൽ നടക്കുന്ന സെമസ്റ്റർ, സപ്ലിമെന്ററി പരീക്ഷകളുടെ തയ്യാറെടുപ്പുകൾക്കായി വിദ്യാർഥികൾ ഈ കാലയളവ് ഉപയോഗിക്കണം.

ഈ പരീക്ഷകൾക്കായ് പ്രത്യേക പഠനാവധി അനുവദിക്കില്ല. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് അധ്യാപകർ വിദ്യാർഥികൾക്ക് പഠനവിഷയങ്ങളും അസൈൻമെന്റുകളും സെമിനാറുകളും നൽകണം. അധ്യയന ദിവസങ്ങൾ കുറയുന്നതിന്റെ നഷ്ടം പരമാവധി കുറയ്ക്കാൻ ഇത് ഉപകരിക്കും. കാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടാത്ത തരത്തിലാണ് പരീക്ഷാ കലണ്ടർ പരിഷ്‌കരിച്ചതെന്നും സർവകലാശാല അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *