കാസർകോട്: കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കാസർകോട് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ജില്ലയിൽ നിന്നും ഇതുവരെ 22 പേരുടെ സ്രവമാണ് പരിശോധനക്കയച്ചിട്ടുള്ളത്. ഇതിൽ പതിനെട്ട് പേരുടെ ഫലം നെഗറ്റീവാണ്. നേരത്തെ ചികിത്സയിലുള്ള ഒരു വിദ്യാർഥിക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ഇന്ന് റവന്യുമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചിട്ടുണ്ട്.