കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ സംസ്ഥാന സർക്കാർ ആപ്പ് രൂപീകരിച്ചു

കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ സംസ്ഥാന സർക്കാർ ആപ്പ് രൂപീകരിച്ചു

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ആപ്പിന് രൂപം നൽകി. ജിഒകെ, ഡയറക്ട് ആപ്പ് എന്നിവയിലൂടെ വിവരം അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രത്യേക സജ്ജീകരണങ്ങളാണ് സർക്കാർ ഒരുക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രത്യേക ആപ്പിന് രൂപം നൽകിയത്.

റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക അനൗൺസ്‌മെന്റ് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഏകജാലക കൺട്രോൾ റൂമുകൾ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *