കെ കെ ശൈലജക്ക് അവകാശ ലംഘന നോട്ടീസ്

കെ കെ ശൈലജക്ക് അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ.് സഭയെ തെറ്റിധരിപ്പിച്ചുവെന്ന് കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നോട്ടീസ്.
ഇറ്റലിയിൽ നിന്ന് വരുന്നവർക്ക് നിർദ്ദേശം നൽകണമെന്ന് ഫെബ്രുവരി 26ന് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മാർച്ച് മൂന്നിനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം വന്നതെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. പി.ടി തോമസാണ് നോട്ടീസ് നൽകിയത്.
ഇറ്റലിയിൽ നിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെബ്രുവരി 26ന് ഇറക്കിയ സർക്കുലറിൽ പറയുന്നു. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടി നൽകവേ മാർച്ച് മൂന്നിനാണ് കേന്ദ്രത്തിന്റെ സർക്കുലർ ലഭിച്ചതെന്നാണ് മന്ത്രി പറഞ്ഞത്. ഇത് സഭയെ തെറ്റിധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *