കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യ സോഫി ഗ്രോഗോയർ ട്രൂഡോയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യ സോഫി ഗ്രോഗോയർ ട്രൂഡോയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഒട്ടാവ : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രോഗോയർ ട്രൂഡോയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങളായി ഐസോലെഷനിൽ നിരീക്ഷണത്തിലായിരുന്നു സോഫിയ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആയത്.

44 കാരിയായ സോഫി ഗ്രോഗോയർ ട്രൂഡോയ്ക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്നും 14 ദിവസം ഒറ്റപ്പെടലിൽ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യാഴാഴ്ച വൈകിട്ട് പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രിയ്ക്ക് യാതൊരു ലക്ഷണങ്ങളുമില്ലെന്നും എങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം 14 ദിവസം ഐസോലെഷനിൽ കഴിയുമെന്നും വൈറസ് പരിശോധനയ്ക്ക് വിധേയമാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രധാനമന്ത്രി ചുമതലകൾ തുടരുമെന്നും ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ഓഫീസ് അറിയിച്ചു
അതേസമയം, ഫോണിലൂടെയും വീഡിയോ കോൺഫറൻസിംഗ് വഴിയും പ്രധാനമന്ത്രി മറ്റ് മന്ത്രിമാരുമായി ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

ഡോക്ടറുടെ നിർദേശപ്രകാരം ട്രൂഡോ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധനൽകുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. മുൻകരുതൽ എന്ന നിലയിലാണ് അദ്ദേഹം വീട്ടിൽ കഴിഞ്ഞുകൊണ്ട് ജോലി ചെയ്യുന്നതെന്നും ഓഫീസ് അധികൃതർ കൂട്ടിച്ചേർത്തു. കാനഡയിൽ ഏകദേശം 103 പേർക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *