ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ പിവി സിന്ധു ക്വാർട്ടറിൽ

ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ പിവി സിന്ധു ക്വാർട്ടറിൽ

ബർമിങ്ഹാം : ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ക്വാർട്ടറിലെത്തി. ഇന്നലെ നടന്ന മൽസരത്തിൽ ലോക പന്ത്രണ്ടാം നമ്പർ താരമായ കൊറിയയുടെ സുംഗ് ജി ഹിയുനെ തോൽപ്പിച്ചാണ് സിന്ധു ക്വാർട്ടറിൽ കടന്നത്. 45 മിനിറ്റ് നീണ്ട് നിന്ന മൽസരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിൻറെ ജയം.

ആദ്യ സെറ്റിൽ നല്ല പ്രകടനമാണ് സുംഗ് ജി നടത്തിയത്. ഒപ്പത്തിനൊപ്പമായിരുന്ന ആദ്യ സെറ്റ് മുന്നേറിയത്. എന്നാൽ രണ്ടാം സെറ്റിൽ സിന്ധു ആധിപത്യം നേടി. ആദ്യ മത്സരത്തിൽ അവർ അമേരിക്കയുടെ ബെയ്‌വിൻ സാങ്ങിനെ ആണ് തോൽപ്പിച്ചത് . ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് പി വി സിന്ധു.
സ്‌കോർ: 2119, 2115.

Share

Leave a Reply

Your email address will not be published. Required fields are marked *