എഐസിസി ജെനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും-പ്രഖ്യാപനം ഉടൻ

എഐസിസി ജെനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും-പ്രഖ്യാപനം ഉടൻ

ന്യൂഡെൽഹി : എഐസിസി ജെനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എടുത്തതായാണ് വിവരം.
ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

ആലപ്പുഴയിൽ നിന്നുള്ള എംപി ആയിരുന്ന കെ.സി വേണുഗോപാൽ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.കേരളമാകെ പാർലമെന്റ്‌റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം ആഞ്ഞടിച്ചപ്പോഴും കെസി വേണുഗോപാലിന്റെ സീറ്റായിരുന്ന ആലപ്പുഴയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

കോൺഗ്രസിൻറെ സംഘടനാ കാര്യ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.സി വേണുഗോപാൽ കോൺഗ്രസിൽ സോണിയഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടെയും വിശ്വസ്തനാണ്.

നേരത്തെ രാജ്യസഭാ സീറ്റിനെ ചൊല്ലി പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് എഐസിസി ജെനെറൽ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപി യിൽ ചേർന്നതിനു പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം തങ്ങളുടെ രാജ്യസഭാ സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *