ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ ജമ്മു കശ്മീരിൽ പിടിയിലായി

ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ ജമ്മു കശ്മീരിൽ പിടിയിലായി

ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്വാരയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ പിടിയിൽ. ഐജാസ് അഹ് പായെർ, മൊഹ്ദ് അൽത്താഫ് പായെർ, അബ് റൗഫ് മാലിക്ക് എന്നിവരെയാണ് പിടികൂടിയത്.

കുപ്വാരയിലെ കരൾപോര പ്രദേശത്ത് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ താവളം അടിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഭീകര കേന്ദ്രം കണ്ടെത്തിയത്. തുടർന്ന് താവളം നശിപ്പിക്കുകയായിരുന്നു. ക്യാമ്പിന്റെ പരിസരത്തു നിന്നുമാണ് മൂന്ന് ഭീകരരെയും പിടികൂടിയത്.

ക്യാമ്പിൽ നിന്നും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും, ചില രഹസ്യ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

കുപ്വാരയിലെ യുവാക്കൾക്ക് ക്യാമ്പിൽ പരിശീലനം നൽകുന്നുണ്ടെന്നും നുഴഞ്ഞു കയറുന്ന ഭീകരർ ഇവിടെ രഹസ്യമായി തങ്ങാറുള്ളതായും ഉദ്യോഗസ്ഥർ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *