വിജയിന്റെ വീട്ടിൽ വീണ്ടും ആദായ നികുതി റെയ്ഡ്

വിജയിന്റെ വീട്ടിൽ വീണ്ടും ആദായ നികുതി റെയ്ഡ്

ചെന്നൈ : നടൻ വിജയിന്റെ ചെന്നൈ പനയൂരിലെ വസതിയില്‍ ആദായനികുതിവകുപ്പിന്റെ റെയ്ഡ്.

വിജയിന്റെ ഏറ്റവും പുതിയ സിനിമയായ ‘മാസ്റ്റേഴ്സി’ന്റെ നിര്‍മാതാവ് ലളിത് കുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിജയിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് വിജയിന്റെ വസതിയ്ക്ക് തൊട്ടടുത്തുള്ള ഓഫീസിലെ രേഖകള്‍ ആണ് ഇപ്പോള്‍ ആദായനികുതിവകുപ്പ് പരിശോധിക്കുന്നത്.

ഫൈനാന്‍ഷ്യര്‍ അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 5-ന് വിജയിന്റെ വസതിയില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

വിജയിന്റെ ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് സിനിമാസിന്റെ ഉടമകള്‍ക്ക്, സിനിമകള്‍ക്ക് പണം നല്‍കുന്ന അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു നേരത്തേ റെയ്ഡ് നടന്നത്.
Share

Leave a Reply

Your email address will not be published. Required fields are marked *