യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രകള്‍ക്കും യു.എസ് വിലക്കേര്‍പ്പെടുത്തി.
ഇനി വരുന്ന 30 ദിവസങ്ങള്‍ നിർണ്ണായക നീക്കങ്ങളാണ് വഴിവയ്ക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടൊപ്പം തന്നെ യു.കെയെ യു.എസിന്റെ താല്‍ക്കാലികമായ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും
‘കഠിനം എങ്കിലും അത്യാവശ്യം ‘ എന്നാണ് യാത്രാവിലക്കിനെക്കുറിച്ച് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 121 രാജ്യങ്ങളില്‍ പടര്‍ന്നതോടെ കൊറോണ (കോവിഡ്-19) വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് യു.എസ് ഇത്തരത്തിലുള്ള താല്‍ക്കാലികമായ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുന്നത്. അതേസമയം വൈറസ് വ്യാപനം തടയാന്‍ ഓരോ രാജ്യവും കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ഉപദേശിച്ചു.