പമ്പുസെറ്റുകൾ സോളാറിലേക്കു മാറ്റുന്നതിന് കർഷകർക്ക് സബ്‌സിഡി

പമ്പുസെറ്റുകൾ സോളാറിലേക്കു മാറ്റുന്നതിന് കർഷകർക്ക് സബ്‌സിഡി

നിലവിൽ കർഷകർ ഉപയോഗിക്കുന്നതും അഗ്രികണക്ഷൻ ഉള്ളതുമായ പമ്പുസെറ്റുകൾ സോളാറിലേക്കു മാറ്റുന്നതിന് സർക്കാർ 60 ശതമാനം സബ്‌സിഡി നൽകും. 1 എച്ച്.പി പമ്പിന് ഒരു കിലോവാട്ട് എന്ന രീതിയിൽ ഓൺ ഗ്രിഡ് സോളാർ പവർ സ്ഥാപിക്കാം. ഒരു കിലോവാട്ടിന് ഏകദേശം 54,000 രൂപ ചെലവ് വരും.

അതിൽ 60 ശതമാനം സർക്കാർ സബ്‌സിഡിയായി ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നൽകിയാൽ നിലവിലുള്ള പമ്പുകൾ സോളാറിലേക്കു മാറ്റാം. ഒരു കിലോവാട്ടിന് 100ചതുരശ്ര മീറ്റർ അനുപാതത്തിൽ നിഴൽ രഹിത സ്ഥലം ഉള്ള കർഷകർക്ക് അപേക്ഷിക്കാം. ഒരു കിലോവാട്ട് സോളാർ പാനലിൽ നിന്നും ദിവസം സൂര്യപ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് മൂന്നു മുതൽ അഞ്ചു യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും.

പകൽ പമ്പ് ഉപയോഗിച്ചതിനു ശേഷം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകിയാൽ കർഷകർക്ക് അധിക വരുമാനവും ലഭിക്കും. താത്പര്യമുള്ള കർഷകർ അനെർട്ടിന്റെ ജില്ലാ ഓഫീസിൽ രജിസറ്റർ ചെയ്യണം. കാർഷിക കണക്ഷനുള്ള പമ്പുകൾക്കു മാത്രമേ സബ്‌സിഡി ലഭിക്കൂ. കൂടുതൽ വിവരങ്ങൾക്ക് : 0495 2373764, 9188119411.

Share

Leave a Reply

Your email address will not be published. Required fields are marked *