ചാലക്കുടി : നടന്‍ തിലകന്‍റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു. അന്‍പത്തിയാറു വയസ്സായിരുന്നു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാലക്കുടിയിലെ വസതിയിലായിരുന്നു അന്ത്യം.
അപ്പോളോ ടയേഴ്സ് ജീവനക്കാരനായ ഷാജി ചാലക്കുടി എലിഞ്ഞപ്ര കടുങ്ങാടായിരുന്നു താമസം. സീരിയല്‍ മേഖലയിലായിരുന്നു അദ്ദേഹത്തിന്‍റെ തുടക്കം. 2014 മഴവില്‍ മനോരമയില്‍ ഷൈജു സുകേഷിന്‍റെ അനിയത്തി എന്ന സീരിയലിൽ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു.
നടന്മാരായ ഷമ്മി തിലകന്‍, ഷോബി തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.